പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചത് സഞ്ചിയിൽ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ റോഡില്‍ തടഞ്ഞ്കോൺഗ്രസ്
text_fieldsകുന്നുകര: പോളിങ് ബൂത്തിലെത്താനാകാത്തവർക്കായി നടത്തിയ പോസ്റ്റൽ ബാലറ്റിനുശേഷം വോട്ടുകൾ ശേഖരിച്ചത് സഞ്ചിയിൽ. നടപടി സുതാര്യമല്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വാഹനവും തടഞ്ഞുവെച്ചു. കളമശ്ശേരി നിയോജക മണ്ഡലത്തിലെ കുന്നുകരയിലാണ് സംഭവം.
വോട്ട് ചെയ്ത് കവറുകളിലാക്കി ഒട്ടിച്ച് ഉദ്യോഗസ്ഥരെ തിരിച്ചേൽപിക്കുമ്പോള് ഒരു സുരക്ഷയുമില്ലാതെ കവറുകള്‍ സഞ്ചിയില്‍ ശേഖരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. വോട്ടുകള്‍ സീല്‍വെച്ച പെട്ടിയില്‍ ശേഖരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെന്നും സഞ്ചിയില്‍ ശേഖരിക്കുന്ന കവറുകളില്‍നിന്ന് വോട്ടുകള്‍ മാറ്റാന്‍ സാധ്യതയുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ജനവിധി അട്ടിമറിക്കാനുള്ള ഭരണപക്ഷ ഗൂഢാലോചനയുടെ ഭാഗമാണിതെന്നാരോപിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ് എം.എ. സുധീറിെൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം സഞ്ചിയിലാക്കിയ വോട്ടുകള്‍ സീല്‍ വെച്ച പെട്ടിയില്‍ നിക്ഷേപിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തുടർന്ന് ചെങ്ങമനാട് സി.ഐ എന്‍. സജിെൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി ചര്‍ച്ച നടത്തി. വ്യക്തമായ തീരുമാനമുണ്ടാകുന്നതുവരെ സഞ്ചിയില്‍ വോട്ട് ശേഖരിക്കുന്ന നടപടി നിര്‍ത്തിവെക്കാനും ശേഖരിച്ച വോട്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും തീരുമാനിക്കുകയായിരുന്നു.