നിറപുഞ്ചിരിയോടെ ഫര്ഹീന് എത്തി, കണ്ണന്താനത്തിന് ആശംസയുമായി
text_fieldsകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന് വിജയാശംസകളും നന്ദി പ്രകടനവുമായി ഫര്ഹീന് എന്ന മട്ടാഞ്ചേരിക്കാരിയെത്തി. കണ്ണന്താനത്തിെൻറ ഇടപെടലിലൂടെയാണ് ഫര്ഹീന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചത്.
എയിംസ് പ്രവേശനത്തിന് ഒ.ബി.സി വിഭാഗത്തില്‍പെട്ട ഫര്ഹീന് 10ാം റാങ്ക് ലഭിച്ചിരുന്നു. എന്നാൽ, സര്‍ട്ടിഫിക്കറ്റ് തീയതിയിലെ വ്യത്യാസംമൂലം പ്രവേശനം നിഷേധിച്ചു. വിവരമറിഞ്ഞ കണ്ണന്താനം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനുമായി ബന്ധപ്പെടുകയും നീതി ലഭ്യമാക്കുകയുമായിരുന്നു. ദില്ലിയിലേക്കുള്ള യാത്രക്ക് ടിക്കറ്റുകളും കണ്ണന്താനം നല്കി. അതിെൻറ നന്ദി അറിയിക്കാനും അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കാനുമാണ് ഫര്ഹീന് കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്. കണ്ണന്താനവും യുവജനങ്ങളുമായുള്ള മുഖാമുഖം പരിപാടിയിലും പങ്കെടുത്തു.