സി.ആർ. മഹേഷിെൻറ അമ്മയെയും ഭാര്യയെയും അവഹേളിച്ചതായി പരാതി
text_fieldsകരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർഥി സി.ആർ. മഹേഷിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ 'അമ്മ മനസ്സ്' എന്ന ഗ്രൂപ്പുകളോടെപ്പം പോയ മഹേഷിെൻറ അമ്മയെയും ഭാര്യയെയും ഒരു സംഘം എൽ.ഡി.എഫ് പ്രവർത്തകർ അവഹേളിച്ചതായി പരാതി.
തിങ്കളാഴ്ച 11 മണിയേടെ വള്ളിക്കാവിന് സമീപമാണ് സംഭവം. അമ്മ മനസ്സ് ഗ്രൂപ്പിലെ സ്ത്രീകളോടൊപ്പം പോയപ്പോൾ ഒരു സംഘം യുവാക്കൾ തടയുകയും വീടുകളിൽ കയറാൻ അനുവദിക്കില്ലന്നു പറഞ്ഞ് അസഭ്യം പറഞ്ഞതായും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
ജനാധിപത്യ രീതിയിൽ വോട്ടഭ്യർഥിക്കുന്ന സ്ത്രീ കൂട്ടായ്മ പ്രവർത്തകരെ കൈയേറ്റം ചെയ്യാനുള്ള ശ്രമം വിലപ്പോകിെല്ലന്നും എൽ.ഡി.എഫ് പ്രവർത്തകരെ നിലക്കുനിർത്താൻ നേതൃത്വം ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.