കേന്ദ്ര ഏജൻസി നടത്തുന്ന കർസേവക്ക് വെള്ളവും വെളിച്ചവും നൽകുന്നത് കോൺഗ്രസാണ് - പിണറായി വിജയൻ
text_fieldsകാസർകോട്: കേന്ദ്ര ഏജന്‍സി നടത്തുന്ന 'കര്‍സേവ'ക്ക് വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ് കോണ്ഗ്രസിേന്റതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണബോംബുകൾ പലതും പൊട്ടാനുണ്ടെന്നും അതിൽ ആശങ്കയില്ലെന്നും പിണറായി വ്യക്തമാക്കി.
കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല, ആരോപണം മാത്രമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിയമം ൈകയിലെടുത്ത് നാടിെൻറ മതമൈത്രി തകര്‍ക്കാനാണ് ശ്രമം. ആക്രമികളെ വെള്ളപൂശുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.വർഗീയതയുമായി സമരസപ്പെടുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞതവണ നേമത്ത് ബി.ജെ.പിയെ ജയിക്കുന്നതിന് സഹായിച്ചത് കോൺഗ്രസാണ്. ബി.ജെ.പിയുടെ ശക്തികൊണ്ടല്ല അവിടെ ജയിച്ചത്.
ഇത് അവിടെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥിയും ജയിച്ച രാജഗോപാലും സമ്മതിച്ചിട്ടുണ്ട്. കോൺഗ്രസുമായി പ്രാദേശിക ധാരണയുണ്ടായതായി രാജഗോപാൽ പറഞ്ഞിട്ടുണ്ട്. ഇത് വ്യാപിപ്പിക്കണമെന്നും പറഞ്ഞു. ബി.ജെ.പിക്ക് അക്കൗണ്ട് തുടങ്ങാൻ സഹായിച്ച കോൺഗ്രസും ലീഗും ഇത്തവണ അത് കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിന് സഹായം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.