Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKazhakkoottamchevron_rightകഴക്കൂട്ടത്ത്...

കഴക്കൂട്ടത്ത് മരിച്ചയാളുടെ പേരിലും ഇരട്ടവോട്ട്

text_fields
bookmark_border
voters list
cancel

തിരുവനന്തപുരം: ഇരട്ട വോട്ട്​ വിവാദം കത്തുന്നതിനിടെ മരിച്ചയാളുടെ പേരിലും ഇരട്ടവോട്ട്​ കണ്ടെത്തി. കഴക്കൂട്ടം മണ്ഡലത്തിലാണ്​ മരിച്ചുപോയ ആൾക്ക്​ ഇരട്ടവോട്ട്. ഒരു വർഷം മുമ്പ്​ മരിച്ച ധർമജൻ എന്ന വ്യക്തിക്ക് സ്വന്തം പേരിലുള്ള വോട്ടിനുപുറമെ, മറ്റൊരുപേരിൽ അതേ ഫോട്ടോയിൽ തന്നെ വേറൊരു വോട്ടുമാണ് ഉള്ളത്.

ഇതോടൊപ്പം ഒരേ ഫോട്ടോ ഉപയോഗിച്ച് പലപേരിൽ, പല ബൂത്തിൽ 500 ലേറെ വോട്ടുകളും കണ്ടെത്തി. വോട്ടർപട്ടികയുടെ വിശദാംശങ്ങളോടെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ഇരട്ട വോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാൽ പറഞ്ഞു.

Show Full Article
TAGS:Double vote 
News Summary - Double vote in the name of the deceased in Kazhakoottam
Next Story