താന്‍ അമേരിക്കയില്‍ പോയത് സ്വര്‍ണം കടത്താനല്ല –ഡോ. ലാല്‍
text_fieldsതിരുവനന്തപുരം: താന്‍ അമേരിക്കയില്‍ പോയത് സ്വര്‍ണം കടത്താനോ ഡോളര്‍ കടത്താനോ അല്ലെന്ന് കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാല്‍.
ലോകാരോഗ്യസംഘടനയിലും അമേരിക്ക ഉള്‍പ്പെടെ നൂറോളം രാജ്യങ്ങളിലും രാജ്യത്തിെൻറ പ്രതിനിധിയായി പോയത് തട്ടിക്കൂട്ട് അവാര്‍ഡുകള്‍ വാങ്ങാനുമല്ല. രാജ്യത്തിെൻറ യശസ്സ് ഉയര്‍ത്തി പൊതുജനാരോഗ്യരംഗത്ത് ഇന്ത്യയില്‍ കോടിക്കണക്കിന് ഡോളര്‍ എത്തിക്കാനാണ് താന്‍ ഈ രാജ്യങ്ങളില്‍ പണിയെടുത്തതെന്നും ഡോ.എസ്.എസ്. ലാല്‍ പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള കെട്ടിയിറക്ക് സ്ഥാനാർഥിയെയാണ് കഴക്കൂട്ടത്ത് ഇറക്കിയതെന്ന എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ലാല്‍.
തലസ്ഥാനത്തെ പേട്ട സര്‍ക്കാര്‍ സ്കൂള്‍, മാര്‍ ഇവാനിയോസ് കോളജ്, യൂനിവേഴ്സിറ്റി കോളജിലും കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഗവ. മെഡിക്കല്‍ കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് ജോലി ചെയ്ത താനും തെൻറ കുടുംബവും എങ്ങനെ കെട്ടിയിറക്കി സ്ഥാനാർഥിയാകുമെന്നും ഡോ. എസ്.എസ്. ലാല്‍ ചോദിച്ചു.
കഴക്കൂട്ടത്ത് സി.പി.എം-ബി.ജെ.പി ബന്ധം പരസ്യമായ രഹസ്യമാണ്. കഴക്കൂട്ടത്ത് വികസനത്തിെൻറ രാഷ്ട്രീയമാണ് താന്‍ ചര്‍ച്ചക്ക് വെക്കുന്നത്.
കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന എം.എ. വാഹിദ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതല്ലാതെ ടൂറിസം മന്ത്രി എന്ന നിലയില്‍ കടകംപള്ളി സുരേന്ദ്രെൻറ ഏറ്റവും വലിയ പരാജയമാണ് ആക്കുളം കായലിെൻറ ശോച്യാവസ്ഥയെന്നും ഡോ. എസ്.എസ്. ലാല്‍ പറഞ്ഞു.