ടോണി ചമ്മണിക്കായി ഹൈബി ഈഡനും സംഘവും
text_fieldsടോണി ചമ്മണിക്കുവേണ്ടി ഹൈബി ഈഡൻ എം.പി വോട്ട് ചോദിക്കുന്നു
പള്ളുരുത്തി: കൊച്ചി നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടോണി ചമ്മണി കോവിഡ് ബാധിച്ച് ചികിത്സയിൽ ആയതിനെ തുടർന്ന് അവസാനഘട്ട പ്രചാരണ പരിപാടികൾ ഹൈബി ഈഡൻ എം.പി ഏറ്റെടുത്തു. ഇതിെൻറ ഭാഗമായി രാവിലെ കുമ്പളങ്ങി അഴീക്കകം പ്രദേശത്ത് ഭവന സന്ദർശനം നടത്തിയാണ് ഹൈബി ഈഡൻ തുടക്കം കുറിച്ചത്.
അദ്ദേഹത്തോടൊപ്പം ബ്ലോക്ക് പ്രസിഡൻറ് ഷാജി കുറുപ്പശ്ശേരി, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നെൽസൺ കോച്ചേരി, കൺവീനർ പി.ജെ. ആൻറണി എന്നിവരും ഉണ്ടായിരുന്നു.വൈകീട്ട് ചെല്ലാനം സെൻറ് ജോർജ് പള്ളി പരിസരെത്ത ഭവനങ്ങളിൽ ഹൈബി ഈഡൻ പ്രവർത്തകരോടൊപ്പം സന്ദർശനം നടത്തി.
തുടർന്ന് ചെല്ലാനം തെക്കേ അറ്റം മുതൽ കണ്ണമാലിവരെ റോഡ് ഷോ നടത്തി. പ്രവാസി കോൺഗ്രസ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.