റോഡ് ഷോക്കിടെ കാരാട്ട് റസാഖിന് വീണ് പരിക്ക്
text_fieldsതാമരശേരി: എൽ.ഡി.എഫ് കൊടുവള്ളി നിയോജകമണ്ഡലം സ്ഥാനാർഥി കാരാട്ട് റസാഖ് േറാഡ് ഷോക്കിടെ വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. എൽ.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റോഡ്ഷോക്കിടയിൽ കട്ടിപ്പാറ കരിഞ്ചോലയിലാണ് സംഭവം.
തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കാരാട്ടിനോടൊപ്പം സെൽഫി എടുക്കാൻ പ്രദേശത്തെ കുട്ടികൾ വാഹനത്തിൽ കയറി. എന്നാൽ, ഇതറിയായെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തപ്പോൾ കുട്ടികള പിടിക്കുന്നത്തിനിടെ കാരാട്ട് നിലതെറ്റി നിലത്ത് വീഴുകയായിരുന്നു. മുഖത്തും, തലയ്ക്കും പരിക്കേറ്റ അദ്ദേഹത്തെ താമരശേരി താലൂക്ക് അശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.