കൊടുവള്ളിയിൽ നാലിടത്ത് വോട്ടിങ് വൈകി
text_fieldsവോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് വാവാട് സിറാജുദ്ധീൻ മദ്റസയിൽ വോട്ട് ചെയ്യാനായി കാത്തുനിൽക്കുന്നവർ
കൊടുവള്ളി: വോട്ടിങ് യന്ത്രം തകരാറിനെ തുടർന്ന് കൊടുവള്ളിയിൽ നാല് ബൂത്തുകളിൽ വോട്ടെടുപ്പ് ൈവകി. വാവാട് ഇരു മോത്ത് സിറാജുദ്ദീൻ മദ്റസയിലെ 65 എ. ബൂത്തിൽ മോക്പോൾ സമയത്ത് തന്നെ മെഷിൻ തകരാറിലായതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകരാറ് പരിഹരിക്കുകയായിരുന്നു. ഇവിടെ 8.15 ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. എളേറ്റിൽ നോർത്ത് എൽ പി.സ്കൂളിലെ 104 എ, കച്ചേരിമുക്ക് എ.എൽ.പി.സ്കൂളിലെ 120 എ ബൂത്തുകളിലും മെഷിൻ തകരാറിലായി. ഇവിടങ്ങളിൽ തകരാറ് പരിഹരിച്ച് 8.30 ഓടെയാണ് തെരഞടുപ്പ് ആരംദിച്ചത് -
കിഴക്കോത്ത് പാടിയിൽ 119 എ ബൂത്തിൽ പത്ത് മണിയോടെ 173 പേർ വോട്ട് ചെയ്ത് കഴിഞ്ഞപ്പോൾ മെഷിൻ തകരാറിലായി. പുതിയ മെഷിൻ സ്ഥാപിച്ചാണ് 11 മണിയോടെ വോട്ടെടുപ്പ് പുനരാരംഭിച്ചത്.
നഗരസഭയിലെ പനക്കോട് അസാസുൽ ഇസ്ലാം മദ്റസയിലെ ബൂത്ത് പരിസരത്ത് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പൊലീസെത്തി പ്രവർത്തകരെ മാറ്റുകയായിരുന്നു.
പതിനൊന്ന് മണി വരെ കൊടുവള്ളിയിൽ 30 ശതമാനമാണ് പോളിങ്.