Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKothamangalamchevron_rightപാവങ്ങളെ...

പാവങ്ങളെ ചേർത്തുപിടിച്ച് ഇടതുപക്ഷം മുന്നോട്ടുപോകും –പിണറായി

text_fields
bookmark_border
പാവങ്ങളെ ചേർത്തുപിടിച്ച് ഇടതുപക്ഷം മുന്നോട്ടുപോകും –പിണറായി
cancel

കോ​ത​മം​ഗ​ലം: പാ​വ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പൊ​തു​സ​മ്മേ​ള​നം കോ​ത​മം​ഗ​ലം മാ​ർ​ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് 16 മാ​സം ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ മു​ട​ങ്ങി​യി​രു​ന്നു. അ​ത്ത​ര​ത്തി​ൽ പെ​ൻ​ഷ​ൻ മു​ട​ങ്ങ​ണ​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന് എ​ന്തി​നാ​ണ് ഇ​ത്ര വേ​വ​ലാ​തി?. പെ​ൻ​ഷ​ൻ മു​ട​ക്കാ​ൻ ഈ ​സ​ർ​ക്കാ​റി​ന് മ​ന​സ്സി​ല്ല. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മി​ച്ചം​വ​ന്ന അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നെ ചോ​ദ്യം​ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി. എ​ന്തൊ​രു മ​ന​സ്സാ​ണി​തെന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

എ​ൽ.​ഡി.​എ​ഫ് ഇ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ത​മം​ഗ​ല​ത്തെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ൻ​റ​ണി ജോ​ൺ, മു​വാ​റ്റു​പു​ഴ​യി​ലെ സ്ഥാ​നാ​ർ​ഥി എ​ൽ​ദോ എ​ബ്ര​ഹാം, യാ​ക്കോ​ബാ​യ സ​ഭ മു​ൻ സെ​ക്ര​ട്ട​റി ത​മ്പു ജോ​ർ​ജ് തു​ക​ല​ൻ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​കെ. ടോ​മി, മു​ൻ എം.​പി. ജോ​യി​സ് ജോ​ർ​ജ്, മു​ൻ എം.​എ​ൽ.​എ എം.​വി. മാ​ണി, പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. സു​രേ​ഷ്, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ, എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ആ​ർ. അ​നി​ൽ​കു​മാ​ർ, ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​സ്. സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോലഞ്ചേരി: വിദ്യാഭ്യാസം, ഐ.ടി, വ്യവസായം, കൃഷി, സാമൂഹികക്ഷേമം ഉള്‍പ്പെടെ കേരളത്തി​െൻറ സമസ്ത മേഖലയിലും വന്‍ പുരോഗതിയാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുന്നത്തുനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. ശ്രീനിജി​െൻറ തെരഞ്ഞെടുപ്പ് പൊതുയോഗം പുത്തന്‍കുരിശില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് വീട് നിർമിച്ചുനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽ.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.ബി. ദേവദര്‍ശന്‍, ജില്ല കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, കെ.എസ്. അരുണ്‍കുമാര്‍, എം.പി. വര്‍ഗീസ്, സി.കെ. വര്‍ഗീസ്, കെ.വി. ഏല്യാസ്, പൗലോസ് മുടക്കുംതല, റെജി ഇല്ലിക്കപ്പറമ്പില്‍, വര്‍ഗീസ് പാങ്കോടന്‍, നാസര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Show Full Article
TAGS:assembly election 2021 
News Summary - The Left will move forward by uniting the poor - Pinarayi
Next Story