വോട്ടുതേടി ബോട്ടില്‍ തിരുവഞ്ചൂർ, വിശ്വാസികൾക്കൊപ്പം അനിൽകുമാർ
text_fieldsകോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പടിഞ്ഞാറന്‍ മേഖലയില്‍ ബോട്ട് പര്യടനം നടത്തിയപ്പോള്‍, എൽ.ഡി.എഫ് സ്ഥാനാർഥി കെ. അനിൽകുമാർ കോട്ടയം ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ മലങ്കര കാത്തോലിക് ചർച്ചിലെ സന്ദർശന ശേഷം ദുഖവേള്ളിയാഴ്ചയുടെ പ്രത്യേക കഞ്ഞിയും പയറും പള്ളി വികാരിയായ ഫാ. തോമസ് കൈതാരം അച്ചനൊപ്പം കഴിക്കുന്നു
കോട്ടയം: നിയോജകമണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ ബോട്ടില്‍ പര്യടനം നടത്തി യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. രാവിലെ അയല്‍വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചായിരുന്നു പ്രചാരണ പരിപാടി ആരംഭിച്ചത്.
തുടര്‍ന്ന് കോടിമതയില്‍നിന്ന് ബോട്ട് പര്യടനം നടത്തി. നാടങ്കരി, പതിനാറില്‍ച്ചിറ, പാറേച്ചാല്‍, ചുങ്കത്തുമുപ്പത്, 15ല്‍ ചിറ, കാഞ്ഞിരം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് മലരിക്കലില്‍ പര്യടനം സമാപിച്ചു. കോണ്‍ഗ്രസ് നാട്ടകം മണ്ഡലം പ്രസിഡൻറ് ജോണ്‍ ചാണ്ടി, അനില്‍ മലരിക്കല്‍, ഷൈലജ ദിലീപ്, എന്‍.എസ്. ഹരിശ്ചന്ദ്രന്, ജയചന്ദ്രന് ചിറോത്ത്, ടി.എ. അന്‍സാ, നെജീബ് കൊച്ചുകാഞ്ഞിരം, ചന്ദ്രന്, ജോജി എന്നിവര്‍ പര്യടനത്തില്‍ പങ്കെടുത്തു.
വിവിധ ദേവാലയങ്ങളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് ദിവാന്‍കവല പ്രദേശത്തെ വീടുകളില്‍ ഭവനസന്ദര്‍ശനം നടത്തി. ചുങ്കത്ത് കുടുംബസംഗമത്തിലും പങ്കെടുത്തു.
ദുഃഖ വെള്ളിയാഴ്ച മണ്ഡലത്തിലെ വിവിധ പള്ളികളിൽ പ്രാർഥനക്കെത്തിയ വിശ്വാസി സമൂഹത്തോടൊപ്പം സമയം ചെലവഴിച്ച് ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. കെ. അനിൽകുമാർ. മണ്ഡലത്തിലെ വിവിധ ക്രൈസ്തവ ആരാധനാലയങ്ങൾ സന്ദർശിച്ചു.
പരാതികളില്ലാതെ എല്ലാവരെയും സംതൃപ്തരാക്കിയ സർക്കാറാണ് ഇടതുമുന്നണി. സമാധാനവും കരുതലുമാണ് സർക്കാറിെൻറ ലക്ഷ്യം. കോട്ടയത്തിെൻറ എല്ലാ മേഖലകളിലും വികസനമെത്തിക്കാനായി തന്നെ വിജയിപ്പിക്കണമെന്ന് അഡ്വ. കെ. അനിൽകുമാർ അഭ്യർഥിച്ചു.
പി.എം. ജയിംസ്, ജോസ് പള്ളിക്കുന്നേൽ, ക്നാനായ കത്തോലിക്ക യൂത്ത് വിങ് പ്രതിനിധി ജോബി ജോർജ്, കേരള പ്രവാസി സംഘം സെക്രട്ടറി ടോം ഫിലിപ്, സി.പി.എം പോളച്ചിറ ബ്രാഞ്ച് സെക്രട്ടറി സുനീഷ്, മോട്ടി ചിങ്ങവനം തുടങ്ങിയവർ പങ്കെടുത്തു.