കോഴിക്കോട്ടെ എൽ.ഡി.എഫ് സിറ്റിങ് എം.എൽ.എമാർക്കും ഫലം നിർണായകം
text_fieldsകോഴിക്കോട്: മത്സരിക്കാതിരിക്കുന്ന എൽ.ഡി.എഫ് സിറ്റിങ് എം.എൽ.എമാർക്കും മേയ് രണ്ടിലെ തെരഞ്ഞെടുപ്പ് ഫലം നിർണായകം. പകരമെത്തിയ സ്ഥാനാർഥി തോറ്റാൽ സിറ്റിങ് എം.എൽ.എമാർക്ക് മാത്രമല്ല, പാർട്ടിക്കും തിരിച്ചടിയാണ്. പല ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടിവരും. ജയിച്ചാൽ ഭാവി വികസനപ്രവർത്തനങ്ങൾക്കടക്കം മാർഗദർശിയായി 'മുൻ എം.എൽ.എ'മാരുടെ സാന്നിധ്യം ആവശ്യമാണ്.
എ. പ്രദീപ് കുമാർ, കെ. ദാസൻ, പുരുഷൻ കടലുണ്ടി, വി.കെ.സി മമ്മത്കോയ, ജോർജ് എം. തോമസ്, സി.കെ. നാണു എന്നിവരെയാണ് ഇത്തവണ പാർട്ടി നയവും മറ്റും കാരണം മാറ്റിനിർത്തിയത്. കോഴിക്കോട് നോർത്തിൽ തുടർച്ചയായി നാലാം തവണയും മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എ. പ്രദീപ് കുമാറിന് ഒടുവിൽ മുന്നണി സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രെൻറ പ്രചാരണത്തിന് ചുക്കാൻ പിടിക്കാനായിരുന്നു യോഗം.
പ്രദീപ് കുമാർ മുൻകൈയെടുത്ത് നടപ്പാക്കിയ വികസന പദ്ധതികളായിരുന്നു നോർത്തിൽ എൽ.ഡി.എഫിെൻറ പ്രധാന പ്രചാരണായുധം. വടകരയിലെ ജനതാദൾ എസ് പ്രതിനിധിയായിരുന്ന സി.കെ. നാണു വടകരയിൽ ഇത്തവണ പ്രചാരണരംഗത്ത് കാര്യമായുണ്ടായിരുന്നില്ല.
പ്രധാന യോഗങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. കെ. ചന്ദ്രശേഖരന് ശേഷം വടകരയുടെ സോഷ്യലിസ്റ്റ് പാരമ്പര്യത്തിെൻറ പതാകയേന്തിയ ഇദ്ദേഹത്തിന് സോഷ്യലിസ്റ്റ് പിൻഗാമിയെ ഇത്തവണ കിട്ടുമോയെന്ന ഉറപ്പില്ലാത്ത അവസ്ഥയാണ്. ബാലശ്ശേരിയിൽ സിറ്റിങ് എം.എൽ.എ പുരുഷൻ കടലുണ്ടിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും വ്യാപക പ്രചാരണം നടത്തിയിരുന്നു.
രണ്ട് തവണ ജയിച്ചിട്ടും കാര്യമായ വികസനം നടത്തിയില്ലെന്നായിരുന്നു ആക്ഷേപം. കവാടങ്ങൾ മാത്രമാണ് ബാലുശ്ശേരിയുടെ വികസനമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയും ആരോപിച്ചിരുന്നു. തിരുവമ്പാടിയിലെ സിറ്റിങ് എം.എൽ.എ ജോർജ് എം. തോമസിനും മണ്ഡലത്തിൽ ചില എതിർപ്പുകൾ നേരിട്ടിരുന്നു.
യുവ സ്ഥാനാർഥി ലിേൻറാ ജോസഫിെൻറ തിരുവമ്പാടിയിലെ മത്സരഫലം ജോർജ് എം. തോമസിനും പ്രധാനമാണ്.
കൊയിലാണ്ടിയിൽ കെ. ദാസനും ബേപ്പൂരിൽ വി.കെ.സി മമ്മത്കോയക്കുമെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എതിർപ്പുണ്ടായിരുന്നില്ല. െകായിലാണ്ടിയിൽ ദാസൻ മത്സരിക്കാത്തതിനാൽ ഇത്തവണ വിജയപ്രതീക്ഷയുണ്ടെന്ന അഭിപ്രായമാണ് യു.ഡി.എഫ് നേതൃത്വത്തിന്.