സി.പി.എം ആദ്യം അവരുടെ വോട്ടുചോർച്ച അന്വേഷിക്കട്ടെയെന്ന് പി.സി. വിഷ്ണുനാഥ്
text_fieldsകൊല്ലം: കുണ്ടറയിൽ വോട്ടുകച്ചവടമെന്ന ആക്ഷേപം ജനങ്ങളെ അപമാനിക്കലാണെന്ന് പി.സി. വിഷ്ണുനാഥ്. കഴിഞ്ഞ തവണത്തേതിൽനിന്ന് 35000 വോട്ടിെൻറ മാറ്റമാണ് അവിടെയുണ്ടായത്. അത്തരത്തിൽ മണ്ഡലത്തിലെ അഞ്ചിൽ ഒരാൾ വോട്ട് വിൽപനക്ക് െവച്ചിരിക്കുന്നവരാണെന്നാണ് മുഖ്യമന്ത്രിയുൾെപ്പടെയുള്ളവർ ആക്ഷേപിക്കുന്നത്.
കൊല്ലം പ്രസ് ക്ലബിെൻറ 'കേരളീയം 2021' പരിപാടിയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. കുണ്ടറയിലെ ജനങ്ങളെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് തുടർന്നാൽ ഇതിലും വലിയ തിരിച്ചടിയാകും ഇനിയുണ്ടാകുക. മേഴ്സിക്കുട്ടിയമ്മക്ക് കഴിഞ്ഞതവണ കിട്ടിയ വോട്ടിൽ വന്ന ചേർച്ചയാണ് സി.പി.എം ആദ്യം അന്വേഷിക്കേണ്ടത്.
അടിസ്ഥാന ജനവിഭാഗം വോട്ടുെചയ്യാത്തതാണ് അവരുടെ തോൽവിക്ക് കാരണം. കശുവണ്ടി തൊഴിലാളികളുടെ വോട്ടാണ് തനിക്ക് ഏറ്റവും കൂടുതൽ കിട്ടിയത്. അനുഭവ പരിചയമുള്ള മുൻഗാമി എന്നനിലയിൽ, മേഴ്സിക്കുട്ടിയമ്മയുടെ സഹായം കൂടി തേടിക്കൊണ്ടാകും തെൻറ പ്രവർത്തനം. ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന നാടാണ് കുണ്ടറ. അത് പരിഹരിക്കുന്നതിനാകും മുൻഗണന നൽകുക. റെയിൽവേ മേൽപ്പാലമാണ് പരിഹാരം. അതിനുള്ള ശ്രമങ്ങൾ നടത്തും.
കശുവണ്ടി ഫാക്ടറികൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. അത് തുറക്കുക സാധാരണ ജനങ്ങളുടെ ജീവൽപ്രശ്നങ്ങളിൽ പ്രധാനമാണ്.
മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങൾ, കുടിവെള്ളക്ഷാമം, വ്യവസായമേഖലയുടെ തകർച്ച എന്നിവക്ക് പരിഹാരം കാണാനുള്ള നടപടികളും ആവിഷ്കരിക്കും. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം ഏശിയെന്നതാണ് തീരദേശമണ്ഡലങ്ങളിലെ എൽ.ഡി.എഫിെൻറ മോശം പ്രകടനം വ്യക്തമാക്കുന്നത്. സംസ്ഥാനതലത്തിലെ യു.ഡി.എഫ് തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പഠിച്ച് പരിഹാരം തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.