ജയശങ്കറിെൻറ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം
text_fieldsകെ. ജയശങ്കറിെൻറ വീടിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് എരുമപ്പെട്ടിയിൽ യു.ഡി.എഫ് നടത്തിയ പ്രകടനം
എരുമപ്പെട്ടി: കുന്നംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി കെ. ജയശങ്കറിെൻറ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ച് എരുമപ്പെട്ടിയിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. മണ്ഡലം ചെയര്മാന് എം.എ. ഉസ്മാന്, പി.എസ്. സുനീഷ് എന്നിവര്‍ നേതൃത്വം നല്കി.
വീട് ആക്രമിക്കുകയും റീത്ത് വെക്കുകയും ചെയ്തതിൽ കോൺഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മരത്തംകോടുനിന്നും പന്നിത്തടം സെൻറർ വരെ പ്രകടനം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ ടി.കെ. ശിവശങ്കരന്, വി.കെ. രഘു തുടങ്ങിയവര്‍ സംസാരിച്ചു.
വേലൂർ: അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വേലൂർ മണ്ഡലം കമ്മിറ്റി റാലിയും പൊതുയോഗവും നടത്തി. വേലൂർ ചുങ്കം സെൻററിൽ നിന്നാരംഭിച്ച റാലി ഹൈസ്കൂൾ ജങ്ഷനിൽ സമാപിച്ചു. യോഗം യു.ഡി.എഫ് മണ്ഡലം ചെയർമാൻ സുരേഷ് മമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.പി. യേശുദാസ് അധ്യക്ഷത വഹിച്ചു.
കുന്നംകുളം: കുന്നംകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. ജയശങ്കറിെൻറ വീട് ക്രമിച്ച സംഭവത്തിൽ അടിയന്തര നടപടി വേണമെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ്. ജയശങ്കറിെൻറ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥിയുടെ കുടുംബങ്ങളെ വേട്ടയാടുകയും ആക്രമിക്കുകയും ചെയ്യുന്ന രീതി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് വിൻസെൻറ് പറഞ്ഞു.