ട്വൻറി20 ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാകും –രമേശ് ചെന്നിത്തല
text_fieldsപള്ളിക്കര: കുന്നത്തുനാട്ടില്‍ പണാധിപത്യത്തെ തകര്‍ത്ത് ജനാധിപത്യം നിലനിര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സഥാനാര്‍ഥി വി.പി. സജീന്ദ്രെൻറ തെരെഞ്ഞടുപ്പ് പ്രചാരണാർഥം നടത്തിയ റോഡ് ഷോയില്‍ പെരിങ്ങാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്കര അച്ചപ്പന്കവലയില്നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്.
ഈ തെരെഞ്ഞടുപ്പോടെ ട്വൻറി20 ഇല്ലാതാകും. ഇവയെല്ലാം കേരള ജനതയെ പറ്റിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ബെന്നി ബഹനാന് എം.പി, വി.പി. സജീന്ദ്രന്, ടി.എച്ച്. മുസ്തഫ, സി.പി. ജോയി, കെ.എച്ച്. മുഹമ്മദ്കുഞ്ഞ്, മുഹമ്മദ് ബിലാല്‍, കെ.കെ. അലി, നിബു കുര്യക്കോസ്, ബാബു സെയ്താലി, അനു അച്ചു, കെ.കെ. മീതീന്‍, ഇ.എം. നവാസ്, കെ.കെ. രമേശ്, എം.പി. യൂനുസ്, ജോസ് എന്നിവര്‍ സംസാരിച്ചു.