'കോവൂര്‍ കുഞ്ഞുമോന് ആര്.എസ്.പി ലെനിനിസ്റ്റുമായി ബന്ധമില്ല'
text_fieldsകൊല്ലം: കുന്നത്തൂരില്‍ എല്‍.ഡി.എഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കോവൂര്‍ കുഞ്ഞുമോന് ആര്.എസ്.പി ലെനിനിസ്റ്റുമായി ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ കുന്നത്തൂരില്‍ ഒഴികെ മറ്റിടങ്ങളില്‍ എൽ.ഡി.എഫിനായി പ്രവര്‍ത്തിക്കുമെന്നും സംഘടനവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കിയതാണെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി സംസ്ഥാന അസി. സെക്രട്ടറി പി.ജി. ആൻറണി, ജില്ല സെക്രട്ടറി കെ.പി. പ്രകാശ്, ഐക്യ മഹിളാ സംഘം സംസ്ഥാന സെക്രട്ടറി സിന്ധു എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.