നാദാപുരത്ത് കനത്ത സുരക്ഷ; അക്രമം കർശനമായി നേരിടും
text_fieldsതെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിച്ച കർണാടക പൊലീസ് കുറ്റ്യാടിയിൽ റൂട്ട്മാർച്ച് നടത്തുന്നു
നാദാപുരം: തെരഞ്ഞെടുപ്പിൽ സംഘർഷം ഒഴിവാക്കാൻ നാദാപുരത്ത് കനത്ത സുരക്ഷ സംവിധാനം ഒരുക്കി പൊലീസും ജില്ല ഭരണകൂടവും. നാദാപുരം സബ് ഡിവിഷൻ രണ്ടു മേഖലയായി തിരിച്ചു.
ക്രമസമാധാന പാലനത്തിന് രണ്ടു ഡിവൈ.എസ്.പിമാർക്കു ചുമതല നൽകി. നാദാപുരം, വളയം പൊലീസ് പരിധിയിൽ നാദാപുരം ഡിവൈ.എസ്.പി പി.എ. ശിവദാസനും കുറ്റ്യാടി, തൊട്ടിൽപാലം സ്റ്റേഷൻ പരിധിയിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.എസ്. ഷാജിക്കുമാണ് ചുമതല. പോളിങ് ദിവസം 20 ബൂത്തുകൾ കേന്ദ്രീകരിച്ച് ഒരു സി.ഐ, രണ്ട് സബ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങ് നടത്തും. കൂടാതെ പ്രശ്നബാധിത മേഖലകളിൽ എസ്.പി, ഡി.ഐ.ജി എന്നിവരുടെ പ്രത്യേക സ്ട്രൈക്കർ പാർട്ടിയും ഉണ്ടാകും.
അഞ്ചിലധികം മാവോവാദി സാന്നിധ്യമുള്ള ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇവിടങ്ങളിൽ കേന്ദ്ര പൊലീസിെൻറയും തണ്ടർ ബോൾട്ടിെൻറയും സാന്നിധ്യമുണ്ടാകും. രണ്ടു കമ്പനി കർണാടക പൊലീസ്, ഒരു കമ്പനി ബി.എസ്.എഫ് ജവാന്മാർ എന്നിവർ സുരക്ഷ ചുമതലക്കായി നാദാപുരത്ത് എത്തി.
രണ്ടു കമ്പനികൾകൂടി അടുത്ത ദിവസങ്ങളിൽ എത്തും. ഇതിനുപുറമെ മഹാരാഷ്ട്ര പൊലീസിെൻറ 60 അംഗ സംഘം എടച്ചേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പോളിങ് സ്റ്റേഷെൻറ 200 മീറ്റർ പരിധിയിൽ ഒരാളെയും അനുവദിക്കില്ല. അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നവർക്കെതിരെ നടപടി എടുക്കും. സമാധാനപൂർണമായ വോട്ടെടുപ്പിന് രാഷ്ട്രീയ പാർട്ടികളുടെയും നാട്ടുകാരുടെയും പൂർണ സഹകരണം നാദാപുരം ഡിവൈ.എസ്.പി പി.എ. ശിവദാസൻ അഭ്യർഥിച്ചു.
കുറ്റ്യാടി ടൗണിൽ റൂട്ട്മാർച്ച്
കുറ്റ്യാടി: ചൊവ്വാഴ്ചത്തെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂർത്തിയായി. കുറ്റ്യാടി പൊലീസ് സ്േറ്റഷൻ പരിധിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഒരു കമ്പനി വീതം കർണാടക പൊലീസും ബി.എസ്.എഫും എത്തിയിട്ടുണ്ട്.
കർണാടക പൊലീസ് കുറ്റ്യാടി ടൗണിൽ റൂട്ട്മാർച്ച് നടത്തി. തിങ്കളാഴ്ച ഉച്ചയോടെ പോളിങ് ഒാഫിസർമാർ വോട്ടിങ് സാമഗ്രികളുമായി ബൂത്തുകളിലെത്തും.