25 വര്‍ഷത്തിനു ശേഷം വോട്ട് േരഖപ്പെടുത്തി ആയിഷ അറബി
text_fieldsആബ്സൻറീ പോസ്റ്റൽ വോട്ടിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന മലപ്പുറം പട്ടർകടവ് സ്വദേശി ആയിഷ അറബി
മലപ്പുറം: 25 വര്‍ഷത്തിനു ശേഷം വോട്ടവകാശം വിനിയോഗിച്ച് ആയിഷ അറബി. ആബ്സൻറീ വോട്ടേഴ്സിനായി തെരഞ്ഞെടുപ്പ് കമീഷന് ആരംഭിച്ച പോസ്റ്റല്‍ വോട്ടെടുപ്പിലൂടെയാണ് മലപ്പുറം പട്ടര്‍ക്കടവിലെ 98ാം ബൂത്തിലെ വോട്ടറായ ആയിഷ വോട്ട് ചെയ്തത്. 76ാം വയസ്സിൽ വരണാധികാരിയായ കലക്ടർ കെ. ഗോപാലകൃഷ്ണെൻറ സാന്നിധ്യത്തിലാണ് ആയിഷ അറബി വോട്ട് ചെയ്തത്. ശാരീരിക വെല്ലുവിളികളാലും മറ്റു ബുദ്ധിമുട്ടുകളാലും കാലങ്ങളായി വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
കുന്നിന്മുകളിലെ വീട്ടില്‍നിന്ന് പുറത്തേക്ക് പോകുക എന്നത് ഇവര്‍ക്ക് ഏറെ പ്രയാസകരമാണ്. ആബ്സൻറീ വോട്ടേഴ്സിനായി ആരംഭിച്ച പോസ്റ്റല്‍ വോട്ടെടുപ്പിന് ജില്ലയില്‍ ഏറെ സ്വീകാര്യതയുണ്ടെന്നും വര്‍ഷങ്ങളായി വോട്ട് ചെയ്യാതിരുന്ന ഭിന്നശേഷിക്കാരും വയോജനങ്ങളും വളരെ സന്തോഷത്തിലാണെന്നും കലക്ടര്‍ പറഞ്ഞു. അസി. കലക്ടർ വിഷ്ണു രാജ്, ജില്ല നോഡല്‍ ഓഫിസര്‍ പ്രീതി മേനോന്, ബൂത്ത് ലെവല്‍ ഓഫിസര്‍ ഷെരീഫ് നടുത്തൊടി എന്നിവര്‍ സംബന്ധിച്ചു.