
ഈ വിജയം പിണറായിയുടേതാണ്, പക്ഷെ ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കും -എ.പി. അബ്ദുല്ലക്കുട്ടി
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പിലെ ഈ വിജയം പിണറായിയുടേതാണെന്നും എന്നാൽ, ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കുമെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറും മലപ്പുറം ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയുമായ എ.പി. അബ്ദുല്ലക്കുട്ടി.
മിന്നുന്ന പിണറായി വിജയത്തിന് അഭിനന്ദനങ്ങൾ. 1977ൽ ഇന്ദിരഗാന്ധിയെന്ന പെൺഹിറ്റ്ലർക്ക് 103 സീറ്റ് നൽകി ജയിപ്പിച്ച മലയാളി 2021ൽ ആൺ ഹിറ്റ്ലർ പിണറായിയെ 100ഓളം സീറ്റിൽ ജയിപ്പിച്ചതിൽ ഒരത്ഭുതമില്ല.
പ്രബുദ്ധതയുടെ അർത്ഥം മലയാളിയുടെ നിഘണ്ടുവിൽ എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷെ ഒരു കാര്യം അനുഭവം വെച്ചുപറയാം, ഞാൻ കണ്ട നേതാക്കളിൽ പിണറായിയുടെ ഏറ്റവും വലിയ തിന്മ രാഷ്ട്രീയ ക്രിമനലിസ്റ്റ് മാർക്സിസ്റ്റ് ആയിരുന്നു എന്നതാണെന്നും എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു.
മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച എ.പി. അബ്ദുല്ലക്കുട്ടി 67297 വോട്ടുമായി മൂന്നാം സ്ഥാനത്താണ്. മുസ്ലിം ലീഗിലെ അബ്ദുസ്സമദ് സമദാനിയാണ് ഇവിടെ വിജയിച്ചത്.