വോട്ട് തപാൽവോട്ടായി ആരോ ചെയ്തു; വയോധിക മടങ്ങി
text_fieldsമാനന്തവാടി: പ്രായം വകവെക്കാതെ തെൻറ ജനാധിപത്യാവകാശം നിറവേറ്റാൻ പോളിങ് ബൂത്തിൽ എത്തിയ മറിയത്തിന് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. എടവക പാലമുക്കിലെ അവറാെൻറ ഭാര്യ മറിയത്തിനാണ് (80) തെൻറ വോട്ട് തപാൽ വോട്ടായി ആരോ ചെയ്തതിനാൽ മടങ്ങേണ്ടിവന്നത്. 87ാം നമ്പർ ബൂത്തായ പള്ളിക്കൽ ഗവ. എൽ.പി സ്കൂളിലെ വോട്ടറാണിവർ.
ഇന്നലെ 11.30 ഓടെ വോട്ടു ചെയ്യാൻ എത്തിയപ്പോഴാണ് തപാൽ വോട്ടായി ചെയ്തിട്ടുണ്ടെന്ന് പ്രിസൈഡിങ് ഓഫിസർ അറിയിച്ചത്. എന്നാൽ, താൻ തപാൽ വോട്ട് ആവശ്യപ്പെടുകയോ ഒപ്പിട്ട് നൽകുകയോ ചെയ്തിട്ടില്ലെന്ന് മറിയം പറഞ്ഞു.
അന്വേഷണമാവശ്യപ്പെട്ട് മറിയം കലക്ടർക്ക് പരാതി നൽകി. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്ന് നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി. അബ്ദുൽ അഷ്റഫ് ആവശ്യപ്പെട്ടു.