വർഗീയതയെ തോൽപിക്കണം –മുനവറലി തങ്ങൾ
text_fieldsമഞ്ചേശ്വരം യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം. അഷ്റഫിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി കുമ്പള പഞ്ചായത്തുതല സ്ഥാനാർഥി പര്യടനം കളത്തൂരിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുമ്പള: മതസൗഹാർദത്തിെൻറ വിളനിലമായ മഞ്ചേശ്വരത്ത് ഫാഷിസ്റ്റ്ശക്തികളുടെ വർഗീയ വിഭജന രാഷ്ട്രീയത്തെ ചെറുത്തുതോൽപിക്കാൻ ജനാധിപത്യ മതേതര വിശ്വാസികൾ മുന്നോട്ടുവരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു.
വർഗീയത ആളിക്കത്തിച്ച് നാടിെൻറ ഐക്യം തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മുനവറലി തങ്ങൾ പറഞ്ഞു. മഞ്ചേശ്വരം യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം. അഷ്റഫിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി കുമ്പള പഞ്ചായത്തുതല സ്ഥാനാർഥി പര്യടനം കളത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ മഞ്ചുനാഥ ആൾവ അധ്യക്ഷത വഹിച്ചു. കൺവീനർ എം. അബ്ബാസ്, വി.പി. അബ്ദുൽ കാദർ, ഡി.സി.സി സെക്രട്ടറി സുന്ദര ആരിക്കാടി, അഷ്റഫ് കർള, എ.കെ. ആരിഫ്, അബ്ബാസ് ഓണന്ത, ഹർഷാദ് വോർക്കാടി, അഷ്റഫ് എടനീർ, ടി.ഡി. കബീർ, അഡ്വ. സക്കീർ അഹമ്മദ്, എം.എ. ഖാലിദ്, ഹാദി തങ്ങൾ, കെ. സാമിക്കുട്ടി, യൂസുഫ് ഉളുവാർ, അബ്ദുല്ല കണ്ടത്തിൽ, അഷ്റഫ് കൊടിയമ്മ, അസീസ് കളത്തൂർ, സെഡ് എ. മൊഗ്രാൽ, ടി. എം. ഷുഹൈബ്, കെ.വി. യൂസുഫ്, ചന്ദ്രൻ കജൂർ, സിദ്ദീഖ് ദണ്ഡഗോളി, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ബാലകൃഷ്ണ ഷെട്ടി കിദൂർ, പോൾ ഡിസൂസ, പ്രവീൻ ഡിസൂസ, ഗോപാലകൃഷ്ണ ഷെട്ടി കുറ്റിക്കാർ, നാസർ മൊഗ്രാൽ, കെ.എം. അബ്ബാസ്, സത്താർ ആരിക്കാടി, ഇബ്രാഹീം ബത്തേരി, യൂസുഫ് മൊഗർ, വസന്ത ആരിക്കാടി എന്നിവർ സംസാരിച്ചു.