Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightMattanurchevron_rightലീഡ് 60,000 കടന്നു;...

ലീഡ് 60,000 കടന്നു; ക്യാപ്റ്റനെ പിന്തള്ളി ടീച്ചറമ്മ

text_fields
bookmark_border
KK Shailaja
cancel

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി മന്ത്രി കെ.കെ ശൈലജ. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമെന്ന നേട്ടമാണ് ശൈലജ കൈവരിച്ചത്. മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം.

ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ 50,000ത്തോളം വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ഇതിനേക്കാൾ 10,000ത്തിലധികം വോട്ടാണ് ശൈലജയുടെ ലീഡ്. കഴിഞ്ഞ തവണ ഇ.പി ജയരാജന്‍ 43,381 വോട്ടിനാണ് വിജയിച്ചത്.

2016ൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നുമാണ് കെ.കെ. ശൈലജ വിജയിച്ചത്. പിന്നീട്, മണ്ഡലം മാറി മട്ടന്നൂരിൽ പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു. നിപ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യമന്ത്രി എന്ന നിലയിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയായും ചിലർ ശൈലജ ടീച്ചറെ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
TAGS:KK Shailaja Mattanoor 
News Summary - Lead crossed 60,000; KK Shailaja overtook the captain
Next Story