ആരോഗ്യവകുപ്പ് പരിശോധന: മൂന്നു സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsപുറമേരിയിലെ ചിക്ക് വി എന്ന സ്ഥാപനത്തിൽനിന്നും ആരോഗ്യവിഭാഗം പിടിച്ചെടുത്ത പഴകിയ ഭക്ഷണപദാർഥങ്ങൾ
നാദാപുരം: പുറമേരി, തണ്ണീർപ്പന്തൽ ടൗണുകളിൽ പുറമേരി ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും പരിശോധന നടത്തി. തണ്ണീർപ്പന്തൽ ടൗണിലെ സുപ്രീംബേക്കറിയുടെ കൂൾബാർ, ബേക്കറി കൂട്, പുറമേരിയിലെ ഹോട്ടൽചിക്ക് വി, എന്നിവ വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നിർദേശിച്ചു.
ഹോട്ടലിന് പിൻഭാഗത്ത് മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ച പുറമേരിയിലെ കുടുംബശ്രീ ഹോട്ടലിനും ഇരുപതോളം സ്ഥാപനങ്ങൾക്കും 36 മണിക്കൂറിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ നിർദേശം നൽകി. പരിശോധനക്ക് പുറമേരി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ മാരായ എം.പി. സുരേഷ്, പി.എം. ശ്രീഷ്ണ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ എൻ.കെ. മഹമൂദ്, സി.കെ. സുനിൽ എന്നിവർ നേതൃത്വം നൽകി.