Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightNemomchevron_rightസി.പി.എമ്മിനും...

സി.പി.എമ്മിനും കോൺഗ്രസിനും ജനവിധിയെ ഭയം, അക്രമം അഴിച്ചുവിടുന്നു -കുമ്മനം

text_fields
bookmark_border
സി.പി.എമ്മിനും കോൺഗ്രസിനും ജനവിധിയെ ഭയം, അക്രമം അഴിച്ചുവിടുന്നു -കുമ്മനം
cancel

തിരുവനന്തപുരം: സി.പി.എമ്മിനും കോൺഗ്രസിനും ജനവിധിയെ ഭയമാണെന്നും അതിനാലാണ് അക്രമം അഴിച്ചുവിടുന്നതെന്നും നേമത്തെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. സത്യസന്ധമായ പ്രവർത്തനം നടത്താൻ സി.പി.എമ്മും കോൺഗ്രസും തയാറാകുന്നില്ലെന്നും കുമ്മനം പറഞ്ഞു.

നേമത്ത് പണമൊഴുക്കുകയാണ്. ജനങ്ങൾ മുന്നിട്ടിറങ്ങി അത് തടയാൻ ശ്രമിച്ചതാണ് ഇന്നലെയുണ്ടായത്. സംഘർഷം ഒഴിവാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഇരു വിഭാഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഏകപക്ഷീയമായ ആക്രമണമാണ് കോൺഗ്രസ് നടത്തിയതെന്നും കുമ്മനം പറഞ്ഞു.

ഇന്നലെ രാത്രി യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. പണം വിതരണം ചെയ്യാനെത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, ആരോപണം കോൺഗ്രസ് നിഷേധിച്ചു.

Show Full Article
TAGS:assembly election 2021 kummanam rajashekharan 
News Summary - CPM and Congress unleash fear and violence on the people - Kummanam
Next Story