Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightNemomchevron_rightകെ. മുരളീധരനെ തടഞ്ഞു;...

കെ. മുരളീധരനെ തടഞ്ഞു; നേമത്ത് ബി.ജെ.പി-കോൺഗ്രസ് സംഘർഷം

text_fields
bookmark_border
k muraleedharan
cancel

തിരുവനന്തപുരം: നേമത്ത് ബി.ജെ.പി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. മുരളീധരന്‍റെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

സ്റ്റുഡിയോ റോഡിൽ വെച്ചാണ് ബി.ജെ.പി പ്രവർത്തകർ മുരളീധരന്‍റെ വാഹനം തടഞ്ഞത്. പണം വിതരണം ചെയ്യാൻ പോകുന്നുവെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. എന്നാൽ, ആരോപണം കോൺഗ്രസ് നിഷേധിച്ചു.

തിരുവല്ലയിൽ യു.ഡി.എഫ്​ സ്​ഥാനാർഥി കുഞ്ഞുകോശി പോളിനെ എൽ.ഡി.എഫ്​ പ്രവർത്തകർ തടഞ്ഞു. വോട്ടർമാർക്ക്​ പണം നൽകുന്നുവെന്നാരോപിച്ചാണ്​ എൽ.ഡി.എഫ്​ പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞത്​.

Show Full Article
TAGS:assembly election 2021 k muraleedharan 
News Summary - udf bjp clash in nemam
Next Story