അവരെത്തി, ഉൾക്കാടിറങ്ങി വോട്ട് ചെയ്യാൻ
text_fieldsവോട്ട് ചെയ്ത വിരലിലെ അടയാളം കാണിക്കുന്ന പുഞ്ചക്കൊല്ലി കോളനിയിലെ ആദിവാസി വോട്ടർമാർ
നിലമ്പൂർ: 13 കിലോമീറ്ററോളം ഉൾവനത്തിൽ നിന്നും കാടിറങ്ങി വോട്ട് രേഖപ്പെടുത്താൻ ആദിവാസി കുടുംബങ്ങളെത്തി.
വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ, പുഞ്ചക്കൊല്ലി കോളനികളിലെ വോട്ടർമാരാണിവർ. 11ാം വാർഡ് പൂവ്വത്തിപൊയിലിലെ 34ാം നമ്പർ ബൂത്തിലാണ് ഇവർക്ക് വോട്ടുള്ളത്.
അളക്കൽ കോളനിയിൽ 59 വോട്ടർമാരും പുഞ്ചക്കൊല്ലി കോളനിയിൽ 127 വോട്ടർമാരുമാണുള്ളത്. ഇതിൽ 72 പേരാണ് വോട്ട് ചെയ്യാനെത്തിയത്.
രണ്ട് കോളനികളിലുമായി 24 ഇരട്ടവോട്ടുകൾ കണ്ടെത്തിയിരുന്നു. ഇരട്ട വോട്ടുള്ളവരുടെ പേര് വിവരങ്ങൾ നേരത്തെ തന്നെ ബി.എൽ.ഒ പോളിങ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.