Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPalachevron_rightസ്വന്തം ബൂത്തിലും...

സ്വന്തം ബൂത്തിലും പിന്നിലായി ജോസ് കെ. മാണി

text_fields
bookmark_border
Jose K Mani
cancel

പാലാ: ജോസ് കെ. മാണിക്കെതിരെ വോട്ട് നിലയിൽ വലിയ അന്തരവുമായാണ് മാണി സി കാപ്പൻ വിജയത്തിലേക്ക് അടുക്കുന്നത്. സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചിട്ടും പാലായിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. സ്വന്തം വീടിരിക്കുന്ന ബൂത്തിൽ പോലും ഇദ്ദേഹം പിന്നിലാണ്. എട്ട് വോട്ടിനാണ് ജോസിന്‍റെ ബൂത്തിൽ മാണി സി. കാപ്പൻ ലീഡ് നേടിയത്.

വോട്ടണ്ണലിന്‍റെ ആദ്യ റൗണ്ടിൽ മുതൽ കാപ്പൻ വ്യക്തമായ മുൻതൂക്കം നേടിയിരുന്നു. ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വൻ മുന്നേറ്റമാണ് കാപ്പൻ നടത്തിയത്. പോസ്റ്റൽ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് നില നിലനിർത്താനായത്. ഒൗദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാപ്പൻ പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിന് ജയിച്ചു കയറുമെന്ന് ഉറപ്പായി.

Show Full Article
TAGS:Jose K Mani pala mani c kappan 
News Summary - Jose K Mani was behind his own booth.
Next Story