Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2021 10:27 AM GMT Updated On
date_range 2021-04-05T16:59:30+05:30'15000ൽ കൂടുതൽ ഭൂരിപക്ഷം പാലാക്കാർ തരും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് മാണി സി. കാപ്പൻ
text_fieldsപാലാ: പതിനയ്യായിരത്തിൽപരം വോട്ടിന്‍റെ ഭൂരിപക്ഷം നൽകി പാലാക്കാർ തന്നെ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പൻ. പാലായുടെ കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസമാണ് തനിക്കുള്ളത്. മണ്ഡലത്തിൻ്റെ എല്ലാ മേഖലകളിലും ലഭിക്കുന്ന സൂചനകൾ ഇപ്രകാരമാണ്.
പാലാക്കാർക്ക് തന്നെ വിശ്വാസമാണ്. ജനങ്ങൾക്കൊപ്പം നിന്നാണ് പ്രവർത്തിച്ചു വരുന്നത്. പാലായുടെ വികസനം തടസ്സപ്പെടുത്തിയവരെ പാലാക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലാക്കാർ ഒപ്പമുള്ളതാണ് തൻ്റെ കരുത്ത്. അത് തുടരണമെന്ന് പാലാക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അതിൻ്റെ സൂചനകൾ പര്യടനവേളയിൽ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.
ആരംഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും ജനങ്ങൾ നൽകിയ വികസന നിർദ്ദേശങ്ങൾ നടപ്പാക്കാൻ വികസന കലണ്ടർ തയ്യാറാക്കുകയും ചെയ്യുകയാണ് ഭാവി പരിപാടികൾ എന്നും കാപ്പൻ പറഞ്ഞു.
Next Story