Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2023 4:59 AM GMT Updated On
date_range 2023-06-25T10:29:42+05:30ഒട്ടുപാൽ മോഷണശ്രമം: രണ്ടുപേർ പിടിയിൽ
text_fieldsപാലാ: ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് വീട്ടിൽ അജീഷ് എബ്രഹാം (38), ഈരാറ്റുപേട്ട നടക്കൽ ചായിപ്പറമ്പ് വീട്ടിൽ ശിഹാബ് (38) എന്നിവർ അറസ്റ്റിൽ.
ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി പൂവരണി കള്ളിവയലിൽ ജോസ് ജോർജിന്റെ റബർ തോട്ടത്തിലെ ഷെഡിൽ സൂക്ഷിച്ച ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടമസ്ഥന്റെ ശ്രദ്ധയിൽപെട്ടതോടെ ഓടി രക്ഷപ്പെട്ടു. ഇരുവർക്കുമെതിരെ ഈരാറ്റുപേട്ട സ്റ്റേഷനിൽ മോഷണക്കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ വി.എൽ. ബിനു, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒ രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
Next Story