Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPeravoorchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അലങ്കരിക്കവെ ഷോക്കേറ്റ് എം.എസ്​.എഫ്​ പ്രവർത്തകൻ മരിച്ചു

text_fields
bookmark_border
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അലങ്കരിക്കവെ ഷോക്കേറ്റ് എം.എസ്​.എഫ്​ പ്രവർത്തകൻ  മരിച്ചു
cancel

മട്ടന്നൂര്‍ (കണ്ണൂര്‍): തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെ എം.എസ്.എഫ് നേതാവ് ഷോക്കേറ്റ് മരിച്ചു. എം.എസ്.എഫ് ഇരിട്ടി മുന്‍സിപ്പല്‍ ട്രഷറര്‍ ചാവശ്ശേരിയിലെ യു.പി സിനാന്‍ (23) ആണ് മരണപ്പെട്ടത്.

പേരാവൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി 19ാം മൈലില്‍ കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. പ്രചരണാര്‍ത്ഥം ഇന്നും നാളെയും മുനിസിപ്പാലിറ്റി പരിധിയില്‍ സ്വീകരണ പരിപാടിക്ക് വേണ്ടി കൊടി തോരണങ്ങള്‍ അലങ്കരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.

ബഷീറുദ്ദീനാണ് പിതാവ്. മാതാവ്: സുഹ്‌റ. സഹോദരങ്ങള്‍: സിറാസി, ഷഹ്‌സാദ്, സഹ്ഫറ, ഇര്‍ഫാന്‍. മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഉച്ചക്ക് ഒരു മണിയോടെ ചാവശ്ശേരിയിലെത്തും. തുടര്‍ന്ന് ചാവശ്ശേരി മദ്രസ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ചാവശ്ശേരി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Show Full Article
TAGS:MSF Iritty assembly election 2021 
News Summary - MSF activist died of electric shock while decorating for the election campaign
Next Story