െപരിന്തൽമണ്ണയെ പുൽകാൻ
text_fieldsപെരിന്തൽമണ്ണ പാതായ്ക്കര മനപ്പടിയിൽ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം വോട്ട് തേടുന്നു
സ്വപ്നങ്ങൾ പങ്കുവെച്ച് നജീബ്
പെരിന്തൽമണ്ണ: താഴേക്കോട് പഞ്ചായത്തിെൻറ ഉൾപ്രദേശമായ മാടാമ്പാറയിൽ ഉച്ചക്ക് 12.15ഒാടെയാണ് യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിെൻറ പൈലറ്റ് വാഹനമെത്തുന്നത്. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ സിദ്ദീഖ് വാഫിയുടെ സംസാരം.
ഇടതുപക്ഷത്തിെൻറ ഭരണപരാജയങ്ങളും മുഖ്യമന്ത്രിയുടെ ഒാഫിസ് കേന്ദ്രീകരിച്ച അഴിമതികളും പെരിന്തൽമണ്ണ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി നിർണയവുമെല്ലാം പറയുന്നതിനിടെ സ്ഥാനാർഥിയെത്തി. പഠിക്കാൻ ശേഷിയുള്ള അവസാനത്തെ കുട്ടിക്കും കഴിവിനും അഭിരുചിക്കുമനുസരിച്ചുള്ള വിദ്യാഭ്യാസം, അതിലൂടെ കുടുംബത്തിെൻറ ശാക്തീകരണം, സമഗ്ര കുടിവെള്ള പദ്ധതി മാസ്റ്റർ പ്ലാൻ എന്നിവയാണ് പ്രധാന ഉറപ്പ്. ഐ.എ.എസുകാരും ഐ.പി.എസുകാരും ഈ കൂടിനിൽക്കുന്ന കുട്ടികളിൽ നിന്നുണ്ടാവണമെന്ന് പറഞ്ഞ് സ്ത്രീ വോട്ടർമാരുടെ അടുത്തുപോയി വോട്ട് തേടി.
ശേഷം നെല്ലിപ്പറമ്പ് റഹ്മത്ത് നഗറിലേക്ക്. കുടിവെള്ളവും വിദ്യാഭ്യാസവും തന്നെ അവിടെയും വീട്ടമ്മമാരടക്കമുള്ളവരോട് പറയുന്നത്. മുണ്ടിരാലയിൽ മുസ്ലിം ലീഗ് പ്രവർത്തകെൻറ വീട്ടിൽ സ്ഥാനാർഥിക്കും പ്രവർത്തകർക്കും ഉച്ചഭക്ഷണം. പരമാവധി വോട്ടർമാരെ നേരിൽ കാണണമെന്ന നിർബന്ധബുദ്ധിയോടെയാണ് പര്യടനം. വിജയം തന്നെയാണ് ആത്യന്തിക ലക്ഷ്യം.
അട്ടിമറി വിജയ പ്രതീക്ഷയിൽ കെ.പി.എം. മുസ്തഫ
ഇടതുപക്ഷം ഭരിക്കുന്ന പുലാമന്തോൾ പഞ്ചായത്തിൽ ഞായറാഴ്ച രാവിലെ പത്തോടെ പര്യടനത്തിെൻറ ഭാഗമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ പൊതുയോഗം. കോൺഗ്രസ് നിർവീര്യമായതിെൻറ കാര്യകാരണങ്ങൾ നിരത്തുകയാണ് എസ്.ആർ.പി. 45 മിനിറ്റ് നീണ്ട പൊതുയോഗത്തിൽ സ്ഥാനാർഥി കെ.പി.എം. മുസ്തഫയുമെത്തി വോട്ടുതേടി.
പെരിന്തൽമണ്ണ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം. മുസ്തഫയുടെ രണ്ടാംഘട്ട പര്യടനം താഴേക്കോട് പഞ്ചായത്തിൽ
കൂടിനിന്നവരോടും ടൗണിലുള്ള വ്യാപാരികളോടും വോട്ട് തേടിയാണ് മടങ്ങിയത്. വൈകീട്ട് പെരിന്തൽമണ്ണ ടൗൺ സ്ക്വയറിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സുഭാഷിണി അലി പങ്കെടുത്ത പൊതുയോഗവുമുണ്ടായിരുന്നു. ബഹളമയമായ പ്രചാരണ പരിപാടികൾ കുറച്ച് വീട്ടകങ്ങളിലുള്ളവരിലേക്ക് നേരിട്ടെത്തി ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള തന്ത്രമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.
കെ.പി.എം. മുസ്തഫയുടെ രണ്ടാംഘട്ട പര്യടനം വെള്ളിയാഴ്ച മുതലാണ് ആരംഭിച്ചത്. മുസ്ലിം ലീഗിൽനിന്ന് സി.പി.എം പിടിച്ചെടുത്ത താഴേക്കോട് പഞ്ചായത്തിൽ വൈകീട്ട് അഞ്ച് മുതൽ ആരംഭിച്ച പര്യടനം രാത്രി ഒമ്പത് വരെ നീണ്ടു. ബൂത്തിൽ ശരാശരി പത്ത് കുടുംബയോഗങ്ങൾ തോതിൽ പഞ്ചായത്തിൽ 200ലേറെ കുടുംബയോഗങ്ങളാണ് കീഴ്ഘടകങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പര്യടനവഴിയിൽ ചിലതിൽ സ്ഥാനാർഥി നേരിട്ടെത്തുന്നുണ്ട്.
കരുത്ത് കാട്ടാൻ അഡ്വ. സുചിത്ര മാട്ടട
പര്യടനത്തിനിടെ ഏത് വിഭാഗത്തെ കണ്ടുമുട്ടിയാലും അവർക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ ഒാർമിപ്പിച്ചാണ് പെരിന്തൽമണ്ണയിലെ എൻ.ഡി.എ സ്ഥാനാർഥി സുചിത്ര മാട്ടടയുടെ പര്യടനം.
കേന്ദ്ര സർക്കാറിെൻറ ക്ഷേമ പദ്ധതികളുണ്ടായിട്ടും തങ്ങളിലേക്ക് എത്തുന്നില്ലെങ്കിൽ അതിെൻറ കാരണങ്ങൾ നിരത്തിയാണ് വോട്ട് തേടുന്നത്. വീടുകളിൽ നേരിട്ടെത്തി വോട്ട് തേടുന്ന ശൈലി