വിദ്യാർഥികൾക്ക് പുതിയ സ്വപ്നങ്ങൾ പകർന്ന് ശശി തരൂർ
text_fieldsപെരിന്തല്‍മണ്ണ: വ്യവസായ സൗഹൃദ സംസ്ഥാനമായി മാറുന്നതിനായി ഇന്‍വെസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ശശി തരൂര്‍ എം.പി. രാജ്യവും വളർച്ചയും യുവാക്കളുടെ പങ്കും വിദ്യാഭ്യാസത്തിെൻറ പുതിയ സാധ്യതകളും വൈജ്ഞാനിക വിപ്ലവവും അടക്കം പങ്കുവെച്ച് വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചു. പെരിന്തല്‍മണ്ണ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിെൻറ വിദ്യാര്‍ഥി, യുവജന സംരക്ഷിത പദ്ധതിയായ 'ക്രിയ' (കെ.ആര്.ഇ.എ) പദ്ധതിയുടെ സൈന്‍അപ് പരിപാടിയിലാണ് വിദ്യാര്‍ഥികളുമായി സംവദിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് മാതൃക പദ്ധതികള്‍ നടപ്പാക്കി ആഗോള വിദ്യാര്‍ഥി സമൂഹത്തെ ആകർഷിക്കുന്ന വിദ്യാഭ്യാസ ഹബായി സംസ്ഥാനം മാറണം.
സാമ്പത്തിക പരാധീനതകള്‍ കാരണം ഉണ്ടായിട്ടുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കണം. ഇൻറര്‍നെറ്റ് കണക്ടിവിറ്റിയോടെ ടാബുകള്‍ ലഭ്യമാക്കാനാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേങ്ങൂര്‍ എം.ഇ.എ എൻജിനീയറിങ് കോളജിലാണ് സംഗമം നടത്തിയത്. സ്ഥാനാർഥി നജീബ് കാന്തപുരം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുല്‍ വഹാബ്, സി. സേതുമാധവന്, വി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
ശശി തരൂരിെൻറ റോഡ് ഷോ....
വേങ്ങര: യു.ഡി.എഫ് മലപ്പുറം ലോക്സഭ സ്ഥാനാർഥി എം.പി. അബ്ദുസ്സമദ് സമദാനി, വേങ്ങര നിയമസഭ മണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ശശി തരൂർ എം.പിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി. കാരാത്തോട് മുതൽ കച്ചേരിപ്പടി വരെയായിരുന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ. സ്ഥാനാർഥികളായ കുഞ്ഞാലിക്കുട്ടിയും സമദാനിയും കൂടെയുണ്ടായിരുന്നു. നൂറുകണക്കിന് പ്രവർത്തകർ ബൈക്കുകളിലും കാറുകളിലും മറ്റു തുറന്ന വാഹനങ്ങളിലുമായി പങ്കുചേർന്നു. യു.ഡി.എഫ്. നേതാക്കളായ ചെറീത്, എം.എം. കുട്ടി മൗലവി, ടി.കെ. മൊയ്തീൻ കുട്ടി, എ.കെ.എ. നസീർ, പി.കെ. അസ്ലു, ഇ.കെ. കുഞ്ഞാലി, ചാക്കീരി അബ്ദുൽ ഹഖ്, കെ.കെ. മൻസൂർ കോയ തങ്ങൾ, രമേശ് നാരായണൻ, റവാസ് ആട്ടിരി എന്നിവർ നേതൃത്വം നൽകി.