
പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിച്ച ശ്രീരാമകൃഷ്ണന് സ്വന്തം സീറ്റ് ഉറപ്പിക്കാനായില്ല -ചെന്നിത്തല
text_fieldsപെരുമ്പടപ്പ് (മലപ്പുറം): കള്ളവോട്ടുകളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പൊന്നാനി നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് പര്യടനം പെരുമ്പടപ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി. ശ്രീരാമകൃഷ്ണൻ തന്നെ പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിക്കുന്നതിന് മുൻപ് തെൻറ സ്ഥാനാർഥിത്വം ഉറപ്പുവരുത്താൻ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല പരിഹസിച്ചു. സ്ഥാനാർഥി എ.എം. രോഹിത്, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ, സാദിഖലി രാങ്ങാട്ടൂർ, അഷ്റഫ് കോക്കൂർ, എം.വി. ശ്രീധരൻ, സിദ്ദീഖ് പന്താവൂർ, ഷാനവാസ് വട്ടത്തൂർ, സൈദ് മുഹമ്മദ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.