Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2023 2:24 PM GMT Updated On
date_range 2023-09-03T19:54:27+05:30പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : ജീവനക്കാർക്ക് അവധി അനുവദിക്കണമെന്ന് ലേബർ കമീഷണർ
text_fieldsതിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിനമായ സെപ്റ്റംബർ അഞ്ചിന് മണ്ഡലത്തിലെ സ്വകാര്യ മേഖലയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിന് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന് ലേബർ കമീഷണർ. എന്നാൽ അവധി അനുവദിക്കുന്നത് അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഇടവരുത്തുമെങ്കിൽ അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ലേബർ കമീഷണർ ഉത്തരവായി.
സ്വന്തം ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്ക് മണ്ഡലത്തിലെ പോളിങ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് തൊഴിലുടമ വേതനത്തോട് കൂടി പ്രത്യേക അവധി നൽകണം. ഐ.ടി, പ്ലാന്റേഷൻ തുടങ്ങിയ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും കമീഷണർ അറിയിച്ചു .
Next Story