ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 20 ലക്ഷവുമായി യുവാക്കൾ പിടിയിൽ
text_fieldsസുൽത്താൻ ബത്തേരി: ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 19,96,250 രൂപയുടെ കുഴല്‍പ്പണവുമായി യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ.
കര്‍ണാടകയില്‍നിന്നു കൊടുവള്ളിയിലേക്ക് ചരക്കുമായി വരുകയായിരുന്ന ലോറിയുടെ കാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കൊടുവള്ളി മടവൂര്‍ സ്വദേശികളായ ആദര്‍ശ് (25), മുഹമ്മദ് ഫവാസ് (26) എന്നിവരാണ് പിടിയിലായത്.
കല്പറ്റ എ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്പെഷല്‍ സ്ക്വാഡും സുൽത്താൻ ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കല്പറ്റ സ്പെഷല്‍ സ്ക്വാഡിലെ എസ്.ഐ പി. ജയചന്ദ്രന്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ടി.പി. അബ്ദുറഹ്മാന്, കെ.കെ. വിപിന്‍, ഷാലു ഫ്രാന്‍സിസ്, ബത്തേരി സ്റ്റേഷന് എസ്.ഐമാരായ ആര്.എന്‍. പ്രശാന്ത്, ബിജു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സജാദ്, സന്തോഷ് എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു.