നാട്ടിലെ ഹീറോസും പി.കെ. ഫിറോസും; അതിഥിയായി ഹൈബി ഈഡനും പിഷാരടിയും
text_fieldsപൊൻമുണ്ടം ടർഫിൽ നടന്ന പരിപാടിയിൽ സ്ഥാനാർഥി പി.കെ. ഫിറോസിനോടൊപ്പം രമേഷ് പിഷാരടിയും
ഹൈബി ഈഡൻ എം.പിയും
താനൂർ (മലപ്പുറം): കായിക സങ്കൽപ്പങ്ങൾ നിറം നൽകാൻ താനൂർ മണ്ഡലത്തിലെ ഒരു മുനിസിപ്പാലിറ്റിയിലും അഞ്ച് പഞ്ചായത്തിലുമായി സ്ഥാപിക്കുന്ന ആറു സ്പോർട്സ് അക്കാദമികൾ താനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസ് അവതരിപ്പിച്ചു. ഹൈടൻ താനൂർ സ്പോർട്സ് അക്കാദമി എന്ന് പേരിട്ട ഈ പദ്ധതി, ഹൈബി ഈഡൻ എം.പി, ചലച്ചിത്ര താരം രമേഷ് പിഷാരടി മുതലായവരുടെ സാന്നിധ്യത്തിലാണ് അവതരിപ്പിച്ചത്.
യു.ഡി.വൈ.എഫ് പൊന്മുണ്ടം പഞ്ചായത്ത് കമ്മിറ്റി ബൈപ്പാസ് ടർഫിൽ വെച്ച് തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച 'നാട്ടിലെ ഹീറോസും പി.കെ. ഫിറോസും' എന്ന പരിപാടിയിലാണ് പദ്ധതി പ്രഖ്യാപനം നടന്നത്. സൗജന്യ കളിക്കളത്തോടെയാണ് സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നത്.
പൊൻമുണ്ടം ടർഫിൽ നടന്ന പരിപാടി രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി പി.കെ. ഫിറോസ്, യു.ഡി.വൈ.എഫ് നേതാക്കളായ ടി. നിയാസ്, ഹബീബ് ആദൃശ്ശേരി, കെ.എസ്. മുഹമ്മദ് ഡാനിഷ്, എൻ. മഹമ്മൂദ്, കെ.കെ. ആസിഫ്, കെ.ടി. ഷഫീഖ്, എ.സി. യാഫിഖ് എന്നിവർ സംസാരിച്ചു.