വി. അബ്ദുറഹ്മാെൻറ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ
text_fieldsമുക്കോലയിൽ വി. അബ്ദുറഹ്മാെൻറ പ്രചാരണ ബോർഡ് കത്തിച്ച നിലയിൽ
താനൂർ: താനൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വി. അബ്ദുറഹ്മാെൻറ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ.
മുക്കോല, ഗണപതിയൻകാവ് ക്ഷേത്ര പരിസരങ്ങളിൽ സ്ഥാപിച്ച ബോർഡുകളാണ് തീവെച്ച് നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് ബോർഡുകൾ കത്തിച്ചത്. മുക്കോല അങ്ങാടിക്ക് സമീപമുള്ള രണ്ട് വലിയ ബോർഡുകൾ, അംബേദ്കർ കോളനി ഗണപതിയൻ കാവ് റോഡിലെ ആറോളം ബോർഡുകൾ എന്നിവയാണ് നശിപ്പിച്ചത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക ചെലവഴിച്ച് ഗണപതിയൻ കാവ് ക്ഷേത്രത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും തകർത്ത നിലയിലാണ്. താങ്ങ്, ചെള്ളിക്കാട് ഭാഗങ്ങളിൽ പ്രചാരണ സാമഗ്രികൾ തകർത്തിരുന്നു.
താനൂരിൽ അക്രമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എതിരാളികൾ വ്യാപകമായി പ്രചാരണ സാമഗ്രികൾ തകർക്കുന്നതെന്ന് സി.പി.എം ആരോപിച്ചു.