വോട്ടെണ്ണൽ കേന്ദ്രത്തിൽ തർക്കം; എങ്ങനെയൊക്കെ ശ്രമിച്ചാലും ഒരുകാലത്തും തന്നെ തോൽപ്പിക്കാനാവില്ലെന്ന് കെ.ടി. ജലീൽ
text_fieldsകെ.ടി. ജലീലും യു.ഡി.എഫ് പ്രതിനിധികളും തമ്മിൽ വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടായ വാക്കുതർക്കം
എടപ്പാൾ (മലപ്പുറം): തവനൂരിൽ 2016നെക്കാൾ എൻ.ഡി.എക്കും എസ്.ഡി.പി.ഐക്കും വോട്ടുകുറഞ്ഞത് ചൂണ്ടിക്കാട്ടി വോട്ടക്കച്ചവട ആരോപണവുമായി കെ.ടി. ജലീൽ രംഗത്ത്. 2016ൽ 15,801ഉം 2019 ലോക്സഭയിൽ 17,000 വോട്ടും ഉണ്ടായിരുന്ന എൻ.ഡി.എക്ക് ഇത്തവണ 9,914 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. സമാനമായ രീതിയിൽ എസ്.ഡി.പി.ഐക്കും വോട്ട് വിഹിതത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്.
ഇത് കൃത്യമായ ആസൂത്രിതമാണെന്ന് ജലീൽ ആരോപിച്ചു. വെൽഫെയർ പാർട്ടിയും യു.ഡി.എഫിനെ സഹായിച്ചു. എന്നാൽ, കുതന്ത്രങ്ങളെയും കുപ്രചാരണങ്ങളെയും അതിജീവിച്ചാണ് ഇടതുപക്ഷം ജയിച്ചു കയറിയതെന്നും അദ്ദേഹം പറഞ്ഞു.
വിജയിച്ച ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ ജ.ലീ.ലും യു.ഡി.എഫ് പ്രതിനിധികളും തമ്മിൽ വാക്കുതർക്കമുണ്ടായി. എങ്ങനൊക്കെ ശ്രമിച്ചാലും ഒരുകാലത്തും തന്നെ തോൽപ്പിക്കാൻ ആവില്ലെന്ന് ജലീൽ ക്ഷുഭിതനായി പറഞ്ഞു.