കക്കാടംപൊയിൽ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങി
text_fieldsകക്കാടംപൊയിൽ വാളംതോട് കോഴിപ്പാറ ഒറ്റതെങ്ങുങ്കൽ മാത്യുവിന്റെ വീട്ടുമുറ്റത്തെത്തിയ പുലി (സി.സി.ടി.വി ദൃശ്യം)
തിരുവമ്പാടി: കക്കാടംപൊയിൽ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങി. കക്കാടംപൊയിൽ വാളംതോട് കോഴിപ്പാറ ഒറ്റതെങ്ങുങ്കൽ മാത്യുവിന്റെ വീട്ടുമുറ്റത്താണ് ശനിയാഴ്ച പുലർച്ചെ പുലിയെത്തിയത്. പുലി രണ്ട് നായ്ക്കളെ ഓടിക്കുന്ന ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വിയിൽ തെളിഞ്ഞതോടെയാണ് പുലി സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇതാദ്യമായാണ് പ്രദേശത്ത് പുലിയിറങ്ങുന്നത്. കോഴിക്കോട് -മലപ്പുറം ജില്ല അതിർത്തിയായ കോഴിപ്പാറ മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശമാണ്. പുലിക്കായി വനംവകുപ്പ് അധികൃതർ തിരച്ചിൽ തുടങ്ങി. പുലി സാന്നിധ്യമറിഞ്ഞതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.