72 മണിക്കൂര്‍ കര്‍ശന നിരീക്ഷണം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നുനാള്‍ ശേഷിക്കെ അടുത്ത 72 മണിക്കൂര്‍ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ.
വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തുന്ന ബൈക്ക് റാലികള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷ്യവിതരണം, സൗജന്യ പാര്‍ട്ടികള്‍, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളുടെ വിതരണം തുടങ്ങിയവ അനുവദിക്കില്ല.
ചെക്പോസ്റ്റുകളിലും പരിശോധന കൂടുതല്‍ ശക്തമാക്കി. ജില്ലയിലെ െഗസ്റ്റ് ഹൗസുകളില്‍ ഉൾപ്പെടെ ആളുകള്‍ അനധികൃതമായി കൂട്ടംകൂടുന്നുണ്ടോയെന്ന് പ്രത്യേകസംഘം നിരീക്ഷിക്കും.
തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിെൻറ നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചാരണവും അനുവദിക്കില്ല. സ്ഥാനാർഥികളുടെ ഇലക്ഷന് ബൂത്തുകള്‍ പോളിങ് സ്റ്റേഷെൻറ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.