Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThiruvananthapuramchevron_rightവടകരയിൽ രമ വിജയിച്ചു...

വടകരയിൽ രമ വിജയിച്ചു കഴിഞ്ഞു; പ്രഖ്യാപനം താൻ നടത്തുകയാണെന്ന്​ മുല്ലപ്പളളി രാമചന്ദ്രൻ

text_fields
bookmark_border
Mullappally Ramachandran
cancel

തിരുവനന്തപുരം: വടകര നിയമസഭ മണ്ഡലത്തിൽ ആർ.എം.പി സ്ഥാനാർഥി കെ.കെ രമ വിജയിച്ചു കഴിഞ്ഞുവെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിന്‍റെ പ്രഖ്യാപനം താൻ നടത്തുകയാണ്​. മുഖ്യമന്ത്രിക്ക്​ വടകരയെ പേടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വടകരയിൽ തോൽക്കുമെന്ന്​ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും അറിയാം. അതുകൊണ്ടാണ്​ ജില്ലയിലെ പ്രചാരണം അവസാനിപ്പിച്ച മുഖ്യമന്ത്രി വീണ്ടും വടകരയിലെത്തുന്നത്​. അതേസമയം, തന്നെ തോൽപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട്​ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന്​ വടകരയിലെ യു.ഡി.എഫ്​ സ്ഥാനാർഥി കെ.കെ രമ പറഞ്ഞു.

വടകര നിയമസഭ മണ്ഡലത്തിൽ ​ആർ.എം.പി നേതാവ്​ കെ.കെ രമക്കാണ്​ യു.ഡി.എഫ്​ പിന്തുണ നൽകുന്നത്​. ലോക്​താന്ത്രിക്​ ജനതാദളിലെ മനയത്ത്​ ചന്ദ്രനാണ്​ ഇവിടെ എൽ.ഡി.എഫ്​ സ്ഥാനാർഥി.

Show Full Article
TAGS:Mullappally Ramachandran 
News Summary - Rema has won in Vadakara; Mullappally Ramachandran says he is making the announcement
Next Story