സഹോദരനെ കുത്തിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ;ശിക്ഷ ഇന്ന്
text_fieldsതൊടുപുഴ: സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.തൊടുപുഴ മണക്കാട് കാലടികരയിൽ മാളിയേക്കൽ വീട്ടിൽ സുരേഷിനെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് ജഡ്ജി പി. എൽസമ്മ ജോസഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2014 ആഗസ്റ്റ് 27ന് വൈകീട്ട് ഏഴോടെയാണ് കേസിനാസ്പദമായ സംഭവം.സുരേഷും മരണപ്പെട്ട സഹോദരൻ രാജേഷും രാജേഷിെൻറ ഭാര്യയും കുട്ടികളും മാതാവും ഒരുമിച്ച് തറവാട്ടുവീട്ടിലായിരുന്നു താമസം. സുരേഷ് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
സംഭവദിവസം വീട്ടിൽ വഴക്കുണ്ടാക്കിയത് ചോദിക്കാനായി രാജേഷ് സുരേഷിെൻറ മുറിയിൽ ചെല്ലുകയും വീട്ടിൽനിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായ സുരേഷ് കശാപ്പ് കത്തികൊണ്ട് രാജേഷിനെ കൊലപ്പെടുത്തുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.