Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2021 6:19 AM GMT Updated On
date_range 2021-10-22T14:12:54+05:30ഇടുക്കിയിൽ നാല് പോളിങ് ബൂത്തുകൾ നിയന്ത്രിക്കുന്നത് വനിതകൾ
text_fieldscamera_alt
കരിങ്കുന്നം സെൻറ് അഗസ്റ്റിൻ എച്ച്.എസ്.എസിലെ വനിത ബൂത്തിലെ പോളിങ് ഉദ്യോഗസ്ഥർ
തൊടുപുഴ: ഇടുക്കി ജില്ലയിൽ നാലിടത്ത് പിങ്ക് പോളിങ് ബൂത്തുകൾ. തൊടുപുഴ മണ്ഡലത്തിലെ കരിങ്കുന്നം സെൻറ് അഗസ്റ്റിൻ എച്ച്.എസ്.എസ്, പന്നൂർ എൻ.എസ്.എസ് യു.പി സ്കൂൾ എന്നിവയും ഇടുക്കിയിലെ വെള്ളയാംകുടി സെൻറ് ജെറോംസ് യു.പി സ്കൂളിലെ 167, 169 എന്നീ ബൂത്തുകളുമായി പിങ്ക് പോളിങ് സ്റ്റേഷനുകൾ.
ഇവിടങ്ങളിൽ പ്രിസൈഡിങ് ഓഫിസർമാർ, പോളിങ് ഓഫിസർമാർ, പോളിങ് അസിസ്റ്റൻറുമാർ എന്നിവ ഉൾപ്പെടെ പൂർണമായും വനിത ഉദ്യോഗസ്ഥരാണ്. ഇവരുടെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
Next Story