Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThodupuzhachevron_rightഎസ്.എസ്.എല്‍.സി;...

എസ്.എസ്.എല്‍.സി; ജില്ലയിൽ 10,765 കുട്ടികൾ ഇന്ന് പരീക്ഷ ഹാളിലേക്ക്

text_fields
bookmark_border
എസ്.എസ്.എല്‍.സി; ജില്ലയിൽ 10,765 കുട്ടികൾ ഇന്ന് പരീക്ഷ ഹാളിലേക്ക്
cancel

തൊടുപുഴ: ജില്ലയില്‍ 10,765 കുട്ടികൾ വ്യാഴാഴ്ച എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. 5,599 ആണ്‍കുട്ടികളും 5.166 പെണ്‍കുട്ടികളും പരീക്ഷയെഴുതും. കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 345 പേര്‍ ഇവിടെ പരീക്ഷയെഴുതും. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത് മുക്കുളം എസ്.ജി എച്ച്.എസിലാണ്. മൂന്നു പേര്‍ മാത്രം.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവുമധികം പേര്‍ പരീക്ഷയെഴുതുന്നത് കല്ലാര്‍ ജി.എച്ച്.എസ്.എസിലാണ്. 256 പേര്‍. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത് എഴുകുംവയല്‍ ജി.എച്ച്.എസിലാണ് . ആറു പേര്‍ പരീക്ഷയെഴുതും. എട്ട്, ഒന്‍പത് ക്ലാസുകളിലെയും എല്‍പി, യുപി വിഭാഗം പരീക്ഷകളും മാര്‍ച്ച് ആറിന് ആരംഭിച്ച് 30ന് സമാപിക്കും. . കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.59 ശതമാനം വിജയം നേടി സംസ്ഥാനത്ത് ഏഴാം സ്ഥാനത്തായിരുന്നു ഇടുക്കി. പരീക്ഷ എഴുതിയ 11,215 വിദ്യാര്‍ഥികളില്‍ 11,169 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. ഇത്തവണയും മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതരും അധ്യാപകരും.

Show Full Article
TAGS:SSLC Idukki News exams 
News Summary - SSLC: 10,765 students in the district will head to examination halls today
Next Story