കിട്ടാനുള്ള പണം ചോദിച്ചെത്തിയ വ്യാപാരി മർദനമേറ്റ് ആശുപത്രിയിൽ
text_fieldsതൊടുപുഴ: കിട്ടാനുള്ള പണം ചോദിച്ചെത്തിയ വ്യാപാരിയെ മർദിച്ചതായി പരാതി. കോതമംഗലം പിടവൂർ ചുള്ളിക്കാട്ട് സക്കീറിനാണ് (50) മർദനമേറ്റത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തൊടുപുഴ വെങ്ങല്ലൂരിൽ വെള്ളിയാഴ്ചയാണ് സംഭവം. സക്കീറിെൻറ ബന്ധുവായ അടിമാലി സ്വദേശി ഉമറിൽനിന്ന് മലഞ്ചരക്ക് ഉൽപന്നങ്ങൾ വാങ്ങിയ വകയിൽ 2,70,000 രൂപ തൊടുപുഴ സ്വേദശി നൽകാനുണ്ട്. ഒരു വർഷത്തോളമായിട്ടും പണം നൽകാത്തതിനെത്തുടർന്ന് ഇക്കാര്യം സംസാരിക്കാനാണ് ഇരുവരും തൊടുപുഴയിൽ എത്തിയത്. ഇതിനിടയിലാണ് ആക്രമണമുണ്ടായത്. തൊടുപുഴ പൊലീസിൽ പരാതി നൽകി.