തോണിയേറി ബൂത്തിലേക്ക്
text_fieldsമാടക്കാൽ കടവിൽനിന്ന് തയ്യിൽ സൗത്ത് കടപ്പുറത്തെ പോളിങ് ബൂത്തിലേക്ക് തോണിയിൽ സാമഗ്രികളുമായി പുറപ്പെടുന്ന ഉദ്യോഗസ്ഥർ
തൃക്കരിപ്പൂർ: വലിയപറമ്പ പഞ്ചായത്തിലെ തയ്യിൽ സൗത്ത് കടപ്പുറം ബൂത്തിലേക്ക് പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തിയത് തോണിയിൽ. 24 കിലോമീറ്റർ ദൈർഘ്യമുള്ള വലിയപറമ്പ പഞ്ചായത്തിൽ എത്തിച്ചേരാൻ രണ്ടുപാലങ്ങൾ ഉണ്ടെങ്കിലും തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ബൂത്തിൽ എത്തിച്ചേരാൻ റോഡില്ല.
മാവിലാകടപ്പുറം മുതൽ ഉദിനൂർ കടപ്പുറം വരെ മാത്രമാണ് റോഡുള്ളത്. ഇവിടം വരെയുള്ള പോളിങ് ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥർ വാഹനത്തിൽ എത്തിച്ചേർന്നു.
162 -ബൂത്തിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ മാടക്കാൽ കടവിൽ നിന്ന് യന്ത്രവത്കൃത തോണിയേറിയാണ് കേന്ദ്രത്തിൽ എത്തിച്ചേർന്നത്. തയ്യിൽ സൗത്ത് ഗവ.എൽ.പി.സ്കൂളിലെ ബൂത്തിൽ 346 വോട്ടർമാരുണ്ട്. 168 പുരുഷന്മാരും 178 സ്ത്രീകളും.