ജീവിച്ചിരിക്കുന്നവര്‍ ബൂത്തില്‍ എത്തിയപ്പോള്‍ മരിച്ചവരായി
text_fieldsതൃത്താല: ജീവിച്ചിരിക്കുന്നവരില്‍ പലരെയും വോട്ടര്‍പട്ടികയില്‍ മരിച്ചവരാക്കി. തൃത്താല പഞ്ചായത്ത് അന്തിമവോട്ടര്‍ പട്ടികയിലാണ് ക്രമക്കേട്.
നേരത്തെ പുറത്തിറക്കിയ പട്ടികയില്‍ ഉള്പ്പെട്ടവരെതന്നെയാണ് അവസാനപട്ടികയില്‍ പുറത്താക്കിയത്. അവസാനപട്ടികയായതിനാല് മേല്‍നടപടികള്‍ സ്വീകരിക്കാനും പറ്റാത്ത സ്ഥിതിയാണ്. തൃത്താല എം.സി.എം സ്കൂള്‍ 99ാം ബൂത്തില്‍ വോട്ടറായ ലീലയെ വോട്ടര്‍പട്ടികയില്‍ ഡിലീറ്റ് രേഖപ്പെടുത്തിയെന്നതിനാല് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല.
അതേസമയം ഇവിടെ തന്നെയുള്ള 98ലും ഉള്ളന്നൂര്‍ 102, വി.കെ കടവ് 101ലും സമാനസംഭവത്തിലുള്ളവരെകൊണ്ട് വോട്ട് ചെയ്യിച്ചിരുന്നു. മണ്ഡലത്തിലെ പലയിടത്തും ഇത്തരത്തില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ട്.
കപ്പൂര്‍ മാവറയില്‍ വിദേശത്തുള്ളയാള്‍ സ്ഥലത്ത് എത്തി വോട്ട് രേഖപ്പെടുത്തിയത് വിവാദമായിരുന്നു.