അന്തർ സംസ്ഥാന തൊഴിലാളിക്ക് തുണയായി ഡി.വൈ.എഫ്.ഐ സ്നേഹവണ്ടി
text_fieldsതിരൂരങ്ങാടി: നാട്ടിലേക്ക് മടങ്ങുന്ന അന്തർ സംസ്ഥാന തൊഴിലാളിക്ക് സ്നേഹവണ്ടി ഒരുക്കി മാതൃകയായി ഡി.വൈ.എഫ്.ഐ കരിമ്പിൽ യൂനിറ്റ് കമ്മിറ്റി. അസം കറവൊട്ടി സ്വദേശി നസ്ലുൽ ഹഖാണ് വീട്ടിലെ പ്രയാസങ്ങൾ മൂലം നാട്ടിലേക്ക് പോകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.
ബുധനാഴ്ച രാവിലെ ഒമ്പതിനാണ് നെടുമ്പാശ്ശേരിയിൽനിന്ന് വിമാനം. എറണാകുളത്തേക്ക് പോകാൻ വാഹനം കിട്ടാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപെട്ട സന്നദ്ധപ്രവർത്തകനായ ഫൈസൽ താണിക്കൽ, സഫൽ കോലഞ്ചേരി, കുഞ്ഞോട്ട് ഫൈസൽ എന്നിവർ കരിമ്പിൽ ഡി.വൈ.എഫ്.ഐ യൂനിറ്റ് ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെട്ടു.
ഉടൻ സി.പി.എം കരിമ്പിൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ജാസിം ആലുങ്ങൽ, കെ.എം. അബ്ദുൽ ഗഫൂർ, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഷിബ്ലി ആലുങ്ങൽ, എന്നിവരുടെ നേതൃത്വത്തിൽ വണ്ടി എത്തിച്ചു. രാത്രിയും രാവിലെയും കഴിക്കാൻ ഭക്ഷണമടക്കം നൽകി നസ്ലുൽ ഹഖിനെ ഷിബിലി ആലുങ്ങൽ നെടുമ്പാശ്ശേരിയിൽ എത്തിച്ചു.