ഫാറൂഖ് നഗർ അങ്ങാടി ‘തിളങ്ങുന്നു’, മോഹനന്റെ കൈകളിൽ
text_fieldsകൊടിഞ്ഞി ഫാറൂഖ് നഗറിൽ ശുചീകരണത്തിൽ ഏർപ്പെട്ട മോഹനൻ
തിരൂരങ്ങാടി: മാലിന്യനിർമാർജന പദ്ധതികൾ ഏറെയുണ്ടെങ്കിലും കൊടിഞ്ഞി ഫാറൂഖ് നഗർ അങ്ങാടിയുടെ ‘തിളക്ക’ത്തിന് പിന്നിൽ ഒരാളുടെ കൈകളാണ്. ഓട്ടോ ഡ്രൈവറായ കെ.പി.മോഹനനാണ് അങ്ങാടി നിത്യവും ശുചീകരിച്ച് നാടിനാകെ വൃത്തിയുടെ സന്ദേശം പകരുന്നത്.
കൊറോണക്കാലത്ത് വൃത്തിഹീനമായ അങ്ങാടിയുടെ അവസ്ഥ കണ്ടാണ് മോഹനൻ ശുചീകരണത്തിനായി രംഗത്തുവന്നത്. എന്നും രാവിലെ ആറരയോടെ അങ്ങാടിയിൽ എത്തി കടകൾക്ക് മുന്നിലും റോഡിലുമുള്ള ചപ്പുചവറുകൾ എല്ലാം അടിച്ചുവാരി വൃത്തിയാക്കിയ ശേഷമാണ് തന്റെ ഉപജീവനമാർഗമായ ഓട്ടോ ഓടിച്ച് മോഹനൻ കുടുംബം പോറ്റുന്നത്? പ്ലാസ്റ്റിക് ബോട്ടിലുകളും ഖരമാലിന്യങ്ങളും നിക്ഷേപിക്കാൻ പഞ്ചായത്ത് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അങ്ങാടി ക്ലീൻ ആക്കാൻ മറ്റു സംവിധാനങ്ങൾ ഒന്നും ഇല്ലാത്ത സന്ദർഭത്തിലാണ് ഒരു ലാഭേച്ഛയും കൂടാതെ മോഹനൻ തന്റെ സേവനം തുടരുന്നത്.
ആരിൽനിന്ന് ഒന്നും പ്രതീക്ഷിച്ചില്ല ഇത് ചെയ്യുന്നതെന്നും പ്രവൃത്തി തുടരാനാണ് തീരുമാനമെന്നും മോഹനൻ പറഞ്ഞു. നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ മോഹനനെ ആദരിച്ചു.