ദേശീയപാത: വെന്നിയൂരില്‍ മേൽപാലം വേണമെന്ന് തിരൂരങ്ങാടി നഗരസഭ
text_fieldsതിരൂരങ്ങാടി: ദേശീയപാത വികസനത്തെ തുടർന്നുണ്ടായ വെന്നിയൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും റോഡ് ഉയര്‍ത്തി നിര്‍മിക്കുന്നതിനുപകരം മേൽപാലമാക്കണമെന്നും തിരൂരങ്ങാടി നഗരസഭ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ചെയര്മാന് കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
റോഡ് മണ്ണിട്ട് ഉയരത്തില്‍ നിര്‍മിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മേൽപാലമാണെങ്കില് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. തയ്യാല റോഡിലേക്ക് തിരിയുന്ന വാഹനങ്ങള്‍ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
വാര്‍ഷിക പദ്ധതിയില്‍ വിവിധ ടെൻഡറുകള്‍ അംഗീകരിച്ചു. വിവിധ റോഡ് പ്രവൃത്തികള്‍ ഉള്‍പ്പെടെ ഉടന്‍ പൂര്‍ത്തിയാക്കാൻ പദ്ധതികള്‍ ആവിഷ്കരിച്ചു. സി.പി. സുഹ്റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. ഇസ്മായില്‍, എം. സുജിനി, വഹിജ ചെമ്പ, ടി. മനോജ് കുമാര്‍, എസ്. ഭഗീരഥി എന്നിവർ സംസാരിച്ചു.